തമിഴ്‌നാട്: നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. തമിഴ്‌നാട് രാധാപുരം സ്വദേശിനിയും വില്ലുപുരത്തെ സ്വകാര്യ നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ധരണി(19)യാണ് കൊല്ലപ്പെട്ടത്. വിഴുപുരത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം. സംഭവമുമായി ബന്ധപ്പെട്ട് മധുരപ്പാക്കം സ്വദേശിയായ ധരണിയുടെ സുഹൃത്ത് ഗണേഷിനായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
ഇന്നലെ രാവിലെ വീടിനു സമീപത്തെ ശുചിമുറിയില്‍ പോയ ധരണിയെ ഗണേഷ് വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു തത്ക്ഷണം പെണ്‍കുട്ടി മരിച്ചു.
കഴിഞ്ഞ 5 വര്‍ഷമായി ധരണിയുമായി ഗണേഷന്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ധരണി ബന്ധം അവസാനിപ്പിച്ചു. പ്രണയബന്ധത്തില്‍ നിന്ന് പെണ്‍കുട്ടി പിന്‍മാറിയതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.