കുന്നിക്കോട്: സൗദിയിൽ നിന്നെത്തി വീട്ടിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന മലയാളി യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ.
വിളക്കുടി കുളപ്പുറം ലക്ഷ്മി കോണത്തുവീട്ടിൽ അനീസ് പ്രസാദിന്റെ ഭാര്യ ലക്ഷ്മി (30) ആണ് മരിച്ചത്. ഭർത്താവുമായി വഴക്കുണ്ടായതിനെ തുടർന്നാണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കഴിഞ്ഞ 11-നാണ് ദമ്പതിമാർ സൗദിയിൽ നിന്ന് നാട്ടിലെത്തിയത്. ആദ്യ പരിശോധനയിൽ ഇരുവർക്കും കോവിഡില്ലെന്ന് സ്ഥിരീകരിച്ചിരുന്നു.
ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ദമ്പതിമാർ തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് യുവതി കിടപ്പുമുറിയിൽ കയറി വാതിലടയ്ക്കുകയുമായിരുന്നു. ബഹളം കേട്ടെങ്കിലും ലക്ഷ്മി ക്വാറന്റീനിലായതിനാൽ അയൽവാസികൾ അടുത്തില്ല. അയൽക്കാർ വാർഡ് മെമ്പറെ വിവരം അറിയിച്ചെങ്കിലും നിരീക്ഷണത്തിൽ കഴിയുന്നതിനാൽ വീട്ടിലേക്ക് പ്രവേശിക്കാനായില്ല.
തുടർന്ന് പോലീസെത്തി കിടപ്പുമുറിയുടെ കതക് തകർത്ത് ഉള്ളിൽക്കടന്നു. തുണിയിൽ തൂങ്ങിയനിലയിൽ കണ്ട യുവതിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂന്നുവർഷം മുൻപാണ് വിളക്കുടി കുളപ്പുറത്ത് സ്ഥലംവാങ്ങി ഇവർ വീടുവെച്ചത്. വിദേശത്തായതിനാൽ സമീപവാസികളുമായി അടുപ്പവും കുറവായിരുന്നു.ഇളയമകൾ ശ്രീലക്ഷ്മി ഇവർക്കൊപ്പവും മൂത്തമകൾ വിസ്മയ മുത്തശ്ശിക്കൊപ്പം അഞ്ചലിലുമാണ് താമസം. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ