തൊടുപുഴ: മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അച്ഛനെ 31 വര്‍ഷം കഠിനതടവിന് കോടതി ശിക്ഷിച്ചു. ഇടുക്കി പൈനാവ് അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് 75,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
ഇടുക്കി കൊന്നത്തടി സ്വദേശിയെ ആണ് കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് കോടതി 31 വര്‍ഷം കഠിന തടവ് വിധിച്ചത്.