കൊച്ചി: റോഡിൽ നിലം തൊടാതെ അമിത വേഗതയിൽ കോട്ടയം-ഏറ്റുമാനൂർ-കൊച്ചി റൂട്ടിൽ കാറോടിച്ച ദുൽഖറിനും പൃഥ്വിരാജിനുമെതിരെ വൻ വിമർശനം. താരങ്ങൾ പരസ്പരം മത്സരിച്ച് കാറോടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
കറുത്ത നിറത്തിൽ മുന്നിൽ അതിവേഗം പായുന്ന കാർ പൃഥ്വിരാജ് ഓടിക്കുന്ന ലംബോർഗിനിയാണ്. തൊട്ടുപിന്നിൽ പൃഥ്വിയെ മറികടക്കാൻ ശ്രമിച്ചുകൊണ്ട് ദുൽഖർ സൽമാന്റെ പോർഷയുമുണ്ട്.
ഇരുവരുടെയും മുഖങ്ങൾ വീഡിയോയിൽ വ്യക്തമല്ലെങ്കിലും താരങ്ങൾ ഓടിച്ച കാറുകൾ വ്യക്തമായി കാണാം.
ലംബോർഗിനി സ്വന്തമാക്കിയ ആസിഫ് അലിയുടെ സുഹൃത്തായ അജു മുഹമ്മദും തന്റെ കാറുമായി ഇക്കൂട്ടത്തിലുണ്ട്. നടനും ഡി ജെ യുമായ ശേഖർ ദുൽഖറിന്റെ ചെമന്ന നിറമുള്ള സൂപ്പർ കാർ ഓടിക്കുന്നതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കാറിന് പിറകെ ബൈക്കിൽ പാഞ്ഞ യുവാക്കളാണ് താരങ്ങളുടെ മത്സരയോട്ടം മൊബൈൽ കാമറയിൽ ചിത്രീകരിച്ചത്. താരങ്ങളുടെ മുഖം വ്യക്തമല്ലെങ്കിലും അത് പൃഥ്വിയും ദുൽഖറും തന്നെയാണെന്ന് വീഡിയോ പകർത്തിയ യുവാക്കൾ ഉറപ്പിച്ചു പറയുന്നു. പറയുന്നത്.