മനുഷ്യമുഖത്തോട് സാദൃശ്യമുള്ള മത്സ്യത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മത്സ്യത്തിന്റെ രണ്ടു ചിത്രങ്ങളാണ് വ്യാപകമായി സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. ചിലർ ഈ മത്സ്യത്തിന്റെ പ്രത്യക്ഷപ്പെടലിനെ ലോകാവസാനത്തിന്റെ സൂചനയായാണ് വ്യാഖ്യാനിക്കുന്നത്.
ഇതുവരെ കണ്ടെത്താത്ത ഈ മത്സ്യത്തെ ഇപ്പോൾ കണ്ടെത്തിയത് വലിയ വിപത്തിന്റെ സൂചനയായും ചിലർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. അതേസമയം ഇത് മലേഷ്യയിൽ കാണപ്പെടുന്ന ട്രിഗർ ഫിഷാണെന്ന് ചിലർ പറയുന്നു. തന്റെ അടുത്തേയ്ക്ക് വരുന്ന ജീവികളെ എന്തിന് മനുഷ്യനെപ്പോലും വകവരുത്തുന്നതിൽ ഈ മത്സ്യം സമർഥനാണെന്നും മൂർച്ചയേറിയ പല്ലുകൾ ഉപയോഗിച്ചാണ് മത്സ്യത്തിന്റെ ആക്രമണമെന്നും ഇവർ പറയുന്നു.
