മെക്സിക്കോ സിറ്റി : കരടിക്ക് മുമ്പിൽ പെട്ടുപോയ സ്ത്രീകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കരടി അടുത്തുവരുന്നത് മനസിലാക്കി പരിഭ്രാന്തരാകാതെ നിന്ന സ്ത്രീകളെ മണത്തുനോക്കുകയാണ് കരടി ചെയ്തത്. കാലിൽ തോണ്ടി നോക്കുന്നതല്ലാതെ കരടി ഉപദ്രവിക്കുന്നതേയില്ല.
മെക്സിക്കോയിലെ ചിപിങ്ഗേ ഇക്കോളജിക്കൽ പാർക്കിലാണ് ലോകമെങ്ങും ഷെയർ ചെയ്യപ്പെട്ട വീഡിയോയിലെ സംഭവം നടന്നത്.
കരടി അടുത്തെത്തിയപ്പോൾ നിശ്ചലമായി നിന്ന സ്ത്രീകൾ അതിന്റെ ശ്രദ്ധ മാറിയ സമയത്ത് അതിവേഗം രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്.