ലൈംഗീകവൈകൃതം ഹരമാക്കിയ ഭർത്താവിനെ അധ്യാപിക സ്വകാര്യഭാഗങ്ങളിൽ മർദിച്ചുകൊന്നു

0
1995

മധുര: ലൈംഗീകവൈകൃതം ഹരമാക്കിയ ഭർത്താവിനെ അധ്യാപികയായ ഭാര്യ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ മധുരയിൽ തിരുമംഗലം മായാണ്ടി സ്വദേശി ഇ.സുന്ദറാണ് (34) കൊല്ലപ്പെട്ടത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭാര്യയായ അറിവുസെൽവം ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഭർത്താവിന്റെ ലൈംഗീക വൈകൃതം അസഹനീയമായപ്പോൾ ബന്ധുക്കളുമായി ചേർന്നാണ് യുവതി കൊലപാതകം നടത്തിയത്.

കട്ടിലിൽ നിന്ന് വീണ് അബോധാവസ്ഥയിലാണെന്ന് പറഞ്ഞാണ്
അറിവുസെൽവം സുന്ദറിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും സുന്ദർ മരിച്ചിരുന്നു. മരണത്തിൽ അസ്വാഭാവികത തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ്
സുന്ദറിന്റെ സ്വകാര്യഭാഗങ്ങളിൽ പരിക്കുകളാണ് കണ്ടെത്തിയത്.

ബന്ധുവായ ബാലാമണിക്കും മകൻ സുമയ്യരും താനും ചേർന്നാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് അറിവുസെൽവം സമ്മതിച്ചു. ഭാര്യയെ പതിവായി മർദ്ദിക്കുന്നതിൽ സന്തോഷമനുഭവിച്ചിരുന്നയാളാണ് സുന്ദർ.

പലപ്പോഴും പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് സുന്ദർ തന്നെ നിർബന്ധിക്കാറുണ്ടായിരുന്നെന്നും നിഷേധിച്ചാൽ ക്രൂരമായി മർദിക്കാറുണ്ടായിരുന്നെന്നും ഇവർ പറഞ്ഞു. വ്യാഴാഴ്ച രാത്രി സുന്ദറിന് പാലിൽ ഉറക്കഗുളികകൾ പൊടിച്ചു നൽകി ബന്ധുക്കളുമൊത്ത് പ്ലാസ്റ്റിക് കവർ മുഖത്ത് മൂടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. എന്നാൽ സുന്ദർ എതിർത്തതോടെ സുമയ്യർ, അയാളുടെ സ്വകാര്യഭാഗങ്ങളിൽ മർദിക്കുകയായിരുന്നു. ഇതായിരുന്നു മരണകാരണം. എട്ട് വർഷം മുമ്പ് വിവാഹിതരായ ഇവർക്കൊരു മകളുണ്ട്.