ലോകവിവരം വേണമെങ്കിൽ സെക്‌സ് ജോക്‌സ് കണ്ടുപഠിക്ക്,ടിനി ടോമിന്റെ സംഭാഷണം ലീക്കായി, ഓഡിയോ

72
1717

ബോഡി ഷെയ്മിങ്ങിനെപ്പറ്റി വീഡിയോ ചെയ്തതിന് ഗായത്രി സുരേഷ് എന്ന യൂട്യൂബറെ വിളിച്ച് നടൻ ടിനി ടോം ഉപദേശിക്കുന്നതിന്റെ ശബ്ദരേഖ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ദുബായിൽ കണ്ടന്റ് റൈറ്ററായ ഗായത്രി ഹേമ സുരേഷിന്റെ ‘ഗെറ്റ് റോസ്റ്റ് വിത്ത് ഗായ3’ എന്ന യൂട്യബ് ചാനൽ വൻഹിറ്റാണ്. രണ്ടു മാസത്തിനിടെ ഒരു ലക്ഷത്തോളം പേരാണ് ഗായത്രിയുടെ യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്തത്. ബോഡി ഷെയമിങ്ങിനെതിരെയായിരുന്നു ഗായത്രിയുടെ ഭൂരിപക്ഷം വീഡിയോകളും.

‘ഒരാളുടെ കുറവുകളുടെ പേരിൽ അയാളെ പരിഹാസപാത്രമാക്കുന്നതു എനിക്ക് ഒട്ടും സഹിക്കാനാകില്ല. ജാതി, മതം, നിറം, ലിംഗം എന്നിവയുടെ പേരിൽ മനുഷ്യർക്കു പ്രത്യേക പ്രവിലേജുകൾ നൽകുന്ന ഒരു സമൂഹമാണ് നമ്മുടേത്.
ജാതിയുടെയും ശരീരപ്രകൃതിയുടെയും നിറത്തിന്റെയും പേരിൽ പരിഹസിക്കുന്നത് തമാശയല്ല. ബോഡി ഷെയ്മിങ്, സ്ത്രീവിരുദ്ധത ഇവയാണ് ചാനൽ കോമഡി ഷോകളിൽ ചേർക്കുന്ന രണ്ട് പ്രധാന ചേരുവകൾ. സിനിമ ഒരുപാട് മാറി. എന്നാൽ കോമഡിഷോകൾക്ക് യാതൊരു പുരോഗതിയും സംഭവിച്ചിട്ടില്ല.
കറുത്തവരും ഉയരം കുറഞ്ഞവരുമൊക്കെ പരിഹസിക്കപ്പെടേണ്ടവരാണെന്നാണ് ഇവർ കൊടുക്കുന്ന സന്ദേശം. സെ ക്‌സിസ്റ്റ്, റേസിസ്റ്റ് കോമഡികൾ ആസ്വദിക്കുന്ന ഒരു വിഭാഗം പ്രേക്ഷകർ ഇപ്പോഴുമുണ്ട്. വിമർശിച്ചത് പാവപ്പെട്ട മിമിക്രി കലാകാരൻമാരെ ഉദ്ദേശിച്ചല്ല. വിഷയം തിരഞ്ഞെടുക്കുമ്പോൾ അതിനു പിന്നിൽ പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കണം. കലാകാരൻമാരെ ഉപയോഗിച്ച് മനുഷ്യവിരുദ്ധത വിളമ്പരുത്.എന്നായിരുന്നു ഗായത്രി പറഞ്ഞത്.

എന്നാൽ ഗായത്രിയുടെ വാക്കുകളും ചാനലും ഇഷ്ടപ്പെടാത്ത
നടൻ ടിനി ടോം ഗായത്രിയെ വിളിച്ച് ഉപദേശിക്കുന്ന ഓഡിയോ ക്ലിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ടിനി ടോം ഗായത്രിയോട് പറഞ്ഞ വാക്കുകൾ
പിന്നെ ഗായത്രി സ്വന്തം നിലപാടിൽ തന്നെ നിന്നോ.. കുഴപ്പമില്ല നന്നായിട്ടേ വരുള്ളു..അത് നല്ല രീതിയിൽ തന്നെ അവസാനിക്കുള്ളൂ
അത്യാവശ്യം നല്ല വായന എങ്കിലും വേണം..
ഇംഗ്ലീഷ് ഹ്യുമർ നിങ്ങൾ കണ്ടിട്ടുണ്ടോ? ഇംഗ്ലീഷ് ജോക്സ്, കോമഡി central എന്നൊരു channel ഉണ്ട്. അതിൽ മുഴുവൻ സെക്സ് ജോക്സ് ആണ്. അവര് വേൾഡിലെ ഏറ്റവും ബെസ്റ്റ് എന്ന് പറയുന്നത് സെക്സ് ജോക്സ് ആണ്..ലോകവിവരം ഉണ്ടെങ്കിൽ അത് കണ്ട് പഠിക്ക്
അല്ലാതെ ഈ പൊട്ട കുളത്തിൽ കിടന്ന് ഇങ്ങനെ വിളമ്പല്ലേ വീട്ടിൽ ഫാമിലിയും ആൾക്കാരും ഒക്കെ ഉള്ളതല്ലേ. നമ്മൾ ഫാമിലിയും കുടുംബവുമായിട്ട് ജീവിക്കുമ്പോൾ ഇത്തരം കാര്യങ്ങൾക്ക് പോകാതിരിക്കുന്നതാണ് നല്ലത്. എത്ര പേർ കുക്കറി ഷോ ചെയ്യുന്ന് അത് ചെയ്യുന്നു. അത് ചെയ്യ്, അത്യാവശ്യം വായിക്ക് എന്താണ് ഹ്യൂമർ എന്നുള്ളത്, ഇന്റർനാഷണൽ ജോക്‌സ് എന്താണ് എന്നുളളത് വായിക്ക്. ലോക വിവരം വെക്ക് കേട്ടാ.. എന്നിങ്ങനെയായിരുന്നു ടിനി ഗായത്രിയോട് ഫോണിലൂടെ പറഞ്ഞ വാക്കുകൾ.

72 COMMENTS