വൈദികനൊത്ത് ലൈംഗീക ബന്ധത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ വീട്ടമ്മ പൊലീസിൽ പരാതി നൽകുമെന്ന് സൂചന. സിറോ മലബാർ സഭ ഇടുക്കി രൂപതാ മുൻ വികാരി ജനറലും വെള്ളയാംകുടി പള്ളിവികാരിയുമായ ജെയിംസ് മംഗലശ്ശേരിയുടെ വീട്ടമ്മയ്ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. വാട്‌സ് ആപ്പിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വീട്ടമ്മ സൈബർ സെല്ലിനെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.
ഇടുക്കി: വീട്ടമ്മയുമൊത്ത് ലൈംഗീക ബന്ധത്തിലേർപ്പെട്ട വൈദികൻ ഇടുക്കിയിലെ മെത്രാനാകാൻ സാധ്യതയുളളവരുടെ പട്ടികയിൽ പെട്ടയാളാണെന്ന് റിപ്പോർട്ട്. . സിറോ മലബാർ സഭ ഇടുക്കി രൂപതാ മുൻ വികാരി ജനറലും വെള്ളയാംകുടി പള്ളിവികാരിയുമായ ജെയിംസ് മംഗലശ്ശേരിയുടെ വീട്ടമ്മയ്ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന് ഇടുക്കി രൂപത വൈദികനെ വികാരി സ്ഥാനത്ത് നിന്ന് മാറ്റി. കൂദാശ നൽകുന്നതിൽ നിന്നും വിലക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
പള്ളിക്കമ്മിറ്റി അംഗമായ വീട്ടമ്മയുമൊത്താണ് ജയിംസ് മംഗലശേരി ലൈംഗീക ബന്ധത്തിലേർപ്പെട്ടത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ വീട്ടമ്മ ലോക്ക്ഡൗൺ കാലത്ത് ആരുടെയും കണ്ണിൽ പെടാതെ പള്ളിയിലെത്തുന്നതായി ചില ഇടവകക്കാർ ശ്രദ്ധിച്ചിരുന്നു. ഫോൺ തകരാറിലായതിനെ തുടർന്ന് കേടുപാട് പോക്കാൻ മൊബൈൽകടയിൽ നൽകിയതാണ് വികാരിക്ക് വിനയായത്. വികാരിയും വീട്ടമ്മയുമൊത്തുള്ള അശ്ലീല ദൃശ്യങ്ങൾ ഇവിടെ നിന്നാണ് പുറത്തായത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇടവകാംഗങ്ങൾ സഭാ നേതൃത്വത്തിന് പരാതി നൽകി.
