വിജയം, പണം, വെറുപ്പ് ഇവയെല്ലാം പഠിച്ചു: നടി ഷംനാ കാസിം

11
1567

സിനിമയിലെത്തിയതിന്റെ പതിനാറാം വർഷം തികയുന്ന വേളയിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് നടി ഷംന കാസിം.

‘പതിനാറ് വർഷത്തെ മനോഹരമായ യാത്രയായിരുന്നു. ഒരുപാട് അഭിനന്ദനങ്ങൾ. ഒരുപാട് നിരുപാധികമായ സ്നേഹം. കുറച്ച് മഹത്തരമായ ഓർമ. ഒരുപാട് പഠിച്ചു. വിജയം, പണം, വെറുപ്പ് അങ്ങനെ ഒരുപാട് ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങൾ. പക്ഷേ ജനങ്ങൾ എനിക്ക് മേൽ തന്നെ നിരുപാധികമായ സ്നേഹമാണ് എന്നെ ഇവിടെ നിലനിർത്തുന്നത്. യാത്രയിൽ എന്റെ ജീവിതത്തിൽ കൂടെയുണ്ടായ എല്ലാവർക്കും നന്ദി. കൂടുതൽ ആത്മാർഥതയോടെ ജോലി ചെയ്യും എന്ന് ഉറപ്പ് . അമ്മയുടെ കരുതലും പിന്തുണയും ഇല്ലാതിരുന്നെങ്കിൽ എനിക്ക് ഇവിടെ എത്താനാകുമായിരുന്നില്ല. എനിക്ക് എപ്പോഴും തരുന്ന പിന്തുണയ്ക്കും ആ ശക്തിക്കും എന്നും നന്ദി’.

2004 ൽ പുറത്തിറങ്ങിയ എന്നിട്ടും ആയിരുന്നു കണ്ണൂർ സ്വദേശിയായ ഷംനയുടെ ആദ്യ ചിത്രം. തമിഴിൽ ഉടൻ റിലീസ് ചെയ്യുന്ന തലൈവിയാണ് താരത്തിന്റെ പുതിയ സിനിമ. ജയലളിതയുടെ ജീവിതകഥയാണ് തലൈവിയുടെ പ്രമേയം.