കൊച്ചി: ഫ്രാങ്കോയുടെ വിടുതൽ ഹർജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തിൽ കത്തോലിക്കാ സഭയെ കഴിഞ്ഞ രണ്ടു വർഷമായി മാനംകെടുത്തിയ ഫ്രാങ്കോയെ പൗരോഹിത്യത്തിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന് സഭാ സുതാര്യ സമിതി(AMT) സിബിസിഐ യോടും കത്തോലിക്കാ സഭാ നേതൃത്വത്തോടും ആവശ്യപ്പെട്ടു.
ബലാത്സംഗകേസിൽ കഴമ്പുണ്ടെന്ന് സുപ്രീംകോടതിക്കും ബോധ്യമായി കഴിഞ്ഞു. ഇനിയും എന്തിന് വേണ്ടി, ആർക്ക് വേണ്ടി ആണ് സഭാ നേതൃത്വം ഫ്രാങ്കോയെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് എന്ന് മനസിലാകുന്നില്ല. ഇനിയും വിശ്വാസികൾ പൊതുസമൂഹത്തിൽ അപമാനിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. ഇത്രയും നാണംകേട്ടിട്ടും ഇനിയും ഇത് തിരിച്ചറിയാത്ത ഒരേയൊരു പ്രസ്ഥാനം കത്തോലിക്കാ സഭ മാത്രമാണ്.
2020ൽ സി ബി സി ഐ പ്രസിദ്ധീകരിച്ച ഡയറക്ടറിയിൽ ബിഷപ്പ് ഓഫ് ജലന്ധർ എന്ന സ്ഥലത്ത് ഫ്രാങ്കോ മുളക്കൽ എന്നാണ് ചേർത്തിരിക്കുന്നത്. സഭാധികാരികൾ എത്രമാത്രം അധ:പതിച്ചു എന്നതിന്റെ നേർസാക്ഷ്യമാണിത്. മുഗൾ റോഹ്ത്തഗി എന്ന ഏറ്റവും വില കൂടിയ വക്കീലാണ് ഫ്രാങ്കോക്കു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത.് കേസു കേട്ടത് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ അടക്കമുള്ള ഡിവിഷൻ ബഞ്ചും. എന്നിട്ടും പെറ്റീഷൻ ഫയലിൽ പോലും സ്വീകരിച്ചില്ല.
ഇനിയെങ്കിലും കത്തോലിക്ക സഭ നടപടിയെടുക്കണം. CBCI അടിയന്തിരമായി യോഗം ചേർന്ന് ഫ്രാങ്കോയെ പുറത്താക്കണം. കേരള പൊലീസ് അറസ്റ്റ് വാറന്റ് നടപ്പാക്കണം. സഭാ സുതാര്യ സമിതി യോഗം (AMT) ആവശ്യപ്പെട്ടു.
മാത്യു കരോണ്ടുകടവൻ
പ്രസിഡന്റ് (AMT)
റിജു കാഞ്ഞൂക്കാരൻ
ജനറൽ സെക്രട്ടറി(AMT)
ഷൈജു ആന്റണി
വക്താവ് AMT