വീടിന് മുകളിൽ മരം വീണ് ആറുവയസുകാരി മരിച്ചു, അച്ഛന്റെ ഒരു കാൽ പൂർണ്ണമായും ന്ഷ്ടപ്പെട്ടു

0
958

വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് വയനാട്ടിൽ ആറ് വയസുകാരി മരിച്ചു. തവിഞ്ഞാൽ വാളാടുള്ള തോളക്കര ആദിവാസി കോളനിയിലെ ബാബുവിന്റെ മകൾ ജ്യോതികയാണ് മരിച്ചത്. സാരമായ പരിക്കേറ്റ ബാബുവിന്റെ ഒരു കാൽ പൂർണ്ണമായും നഷ്ടപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം.

പ്രദേശത്ത് കഴിഞ്ഞദിവസം ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. മരംവീഴുമ്പോൾ വീടിനകത്ത് ഉറങ്ങുകയായിരുന്നു ജ്യോതിക.

മഴയെ തുടർന്ന് ഉരുൾപൊട്ടലും പ്രളയവും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ദുരിതാശ്വാസ ക്യാമ്പുകൾ വൈത്തിരിയിലും മാനന്തവാടിയിലും ആരംഭിച്ചിട്ടുണ്ട്.