പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണുമരിച്ചു

0
43

കാസര്‍ഗോഡ്: പിഞ്ചുകുഞ്ഞ് വെള്ളത്തില്‍ വീണ് മരിച്ചു. പതിനൊന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞാണ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചത്.

കാസര്‍ഗോഡ് അമ്പലത്തറ ഇരിയ അബ്ദുള്‍ ജബ്ബാറിന്റെ മകന്‍ മുഹമ്മദ് റിസയാണ് മരിച്ചത്.ഇന്ന് രാവിലെയായിരുന്നു സംഭവം. കുഞ്ഞിന് ഭക്ഷണമുണ്ടാക്കാന്‍ അമ്മ അടുക്കളയില്‍ ആയിരിക്കുമ്പോഴാണ് അപകടം നടന്നത്. മുറ്റത്ത് സൂക്ഷിച്ചിരുന്ന ബക്കറ്റിലെ വെള്ളത്തില്‍ കുഞ്ഞ് വീഴുകയായിരുന്നു. ഇന്നലെ കുഞ്ഞിന്റെ മുത്തശ്ശി മരിച്ചിരുന്നു.