11 വയസ്സുകാരന്‍ ഷോക്കേറ്റ് മരിച്ചു

0
48

ഇടുക്കി: 11 വയസ്സുകാരന്‍ ഷോക്കേറ്റ് മരിച്ചു. വെള്ളാരംകുന്നില്‍ കൊച്ചു തോവാള പാറയില്‍ ജയന്റെ മകനും കൊച്ചുതോവള യു പി സ്‌കൂളിലെ 5 ക്ലാസ് വിദ്യാര്‍ത്ഥിയുമായിരുന്ന അഭിനന്ദ് ആണ് മരിച്ചത്. ബന്ധുവിന്റെ വീടിന്റെ രണ്ടാംനിലയില്‍ കളിക്കുന്നതിനിടെയായിരുന്നു അപകടം.
ഉടന്‍ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു.. കട്ടപനയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.