പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ

0
98

ചിറ്റൂർ : പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. പാലക്കാട് വിളയോടി സ്വദേശി ജെ. ജിബിനെയാണ് (28) പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മേയിൽ 12 വയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇയാൾ വിദേശത്തേക്ക് മുങ്ങിയിരുന്നു. അതിന് ശേഷം പെൺകുട്ടി വീട്ടിൽ പീഡന വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി.

കുറച്ച് ദിവസം മുൻപാണ് ജിബിൻ നാട്ടിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.