പതിമൂന്നുകാരിയും കാമുകനും അനുജത്തിയെ കൊലപ്പെടുത്തി ആസിഡൊഴിച്ചു

0
77

പട്‌ന: പതിമൂന്നുകാരി കാമുകന്റെയും ബന്ധുവിന്റെയും സഹായത്തോടെ അനുജത്തിയെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഒമ്പത് വയസുകാരിയായ അനുജത്തിയുടെ മുഖം ആസിഡ് ഒഴിച്ച് പൊള്ളിക്കുകയും കൈവിരലുകള്‍ മുറിച്ചുമാറ്റുകയും ചെയ്തു.

ബിഹാറിലെ വൈശാലിയിലാണ് സംഭവം. കൊലപാതകത്തില്‍ പ്രതികളായ മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. പതിമൂന്നുകാരിയെ ജുവനൈല്‍ ഹോമിലേക്കയച്ചതായും പതിനെട്ടുകാരനായ ആണ്‍സുഹൃത്തും മുപ്പതിരണ്ടുകാരിയായ ബന്ധുവും കസ്റ്റഡിയില്‍ തുടരുന്നതായും പോലീസ് വ്യക്തമാക്കി. മുഖ്യപ്രതികളെ സഹായിച്ചതിനാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.