പതിനാറുകാരന്‍ അമ്മയെ വെടിവെച്ച് കൊലപ്പെടുത്തി

0
32

പതിനാറുകാരന്‍ അമ്മയെ വെടിവെച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ തികംഗര്‍ നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം. നഗരത്തിലെ ബാങ്കിന്റെ സെക്യൂരിറ്റി ജീവനക്കാരന്റെ വീട്ടിലാണ് കൊലപാതകം നടന്നത്. പ്ലസ് വണ്ണിന് പഠിക്കുന്ന ഒരു കുട്ടി. പിതാവ് ജോലിക്കായി ബാങ്കില്‍ പോയ നേരത്താണ് അമ്മയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ അമ്മ മരിച്ചു. അച്ഛന്റെ പേരില്‍ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥി ക്രൂരകൃത്യം നടത്തിയത്.

കൊലപാതകത്തിന് ശേഷം സംഭവം വിവരിച്ച് വിദ്യാര്‍ഥി പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയും ചെയ്തു. പോലീസ് എത്തുമ്പോള്‍ അമ്മയെ വെടിവെച്ചു കൊന്ന തോക്കുമായ് അവന്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു.

അമ്മയുടെ നിരന്തരമായ പീഡനങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കുട്ടിക്കാലം മുതല്‍ അമ്മ തന്നെ ഉപദ്രവിക്കുമായിരുന്നുവെന്ന് കുട്ടി പറഞ്ഞു. ആളുകളുടെ മുന്നില്‍ വെച്ച് നിരന്തരം തല്ലുമായിരുന്നു. പല വട്ടം പിതാവിനോട് പറഞ്ഞിട്ടും സ്വന്തം പെരുമാറ്റത്തില്‍ മാറ്റം വരുത്താന്‍ അമ്മ തയ്യാറായില്ല. അതിനെ തുടര്‍ന്നാണ്, നിവൃത്തിയില്ലാതെ അമ്മയെ കൊന്നത്. 16 കാരന്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.