ഫോട്ടോ എടുക്കുന്നതിനിടെ ട്രെയിനിടിച്ച് പതിനെട്ടുകാരൻ മരിച്ചു

0
564

ഭോപ്പാൽ: ഫോട്ടോ എടുക്കുന്നതിനിടെ ട്രെയിനിടിച്ച് പതിനെട്ടുകാരൻ മരിച്ചു. റെയിൽവേ ട്രാക്കിൽ നിന്ന് ഫോട്ടോ എടുക്കവേയാണ് ദുരന്തം. ഉത്തർപ്രദേശിലെ ബുഡാൻ നിവാസിയായ ആരിബ് ഖാനാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേം ഭോപ്പാലിലാണ് സംഭവം. ബിഫാം പ്രവേശനം നേടിയ ശേഷം 15 ദിവസം മുമ്പാണ് ആരിബ് ഭോപ്പാലിലേക്ക് താമസം മാറ്റിയതെന്ന് ബന്ധുവായ ശരീഖ് ഖാൻ പറഞ്ഞു.

സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നതിനായി ഫോട്ടോ എടുക്കാനാണ് ആരിബ് തന്റെ പുതിയ സുഹൃത്തുക്കളോടൊപ്പം ഷാപുരയ്ക്ക് അടുത്തുള്ള റെയിൽവേ ട്രാക്കിലേക്ക് പോയത്.

ചിത്രമെടുക്കുന്നതിനിടെ പെട്ടെന്ന് എതിർദിശയിൽ നിന്ന് ട്രെയിനെത്തി. സുഹൃത്തുക്കൾ പാളത്തിൽ നിന്ന് മാറിയെങ്കിലും ആരിബിന് മാറാൻ കഴിഞ്ഞില്ല. സുഹൃത്തുക്കളാണ് ട്രെയിനിടിച്ച് ആരിബ് മരിച്ച കാര്യം ശരീഖിനെയും പൊലീസിനെയും അറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ച പൊലീസ് ഞായറാഴ്ച രാവിലെ ട്രാക്കിൽ നിന്ന് ഒരു ക്യാമറയും കണ്ടെടുത്തു.