കൊല്ലം : യുവതിയെ തട്ടിക്കൊണ്ട് പോയി ബലമായി വിവാഹം കഴിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍.
തിരുവനന്തപുരം ആര്യനാട് വള്ളിമംഗലം തടത്തഴികത്ത് വീട്ടില്‍ അശോകന്‍ മകന്‍ അനന്തു (23) ആണ് അറസ്റ്റിലായത്.
കടവൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയും തങ്കശ്ശേരി സ്വദേശിനിയുമായ ജിഷ എന്ന യുവതിയെ ആണ് ഇയാള്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. യുവതിയുമായി അനന്തു മുന്‍പ് അടുപ്പത്തിലായിരുന്നു.
ജോലികഴിഞ്ഞ് ആശുപത്രിക്ക് പുറത്തിറങ്ങിയ യുവതിയെ അനന്തു കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാറില്‍ കയറ്റികൊണ്ട് പോകുകയായിരുന്നു. ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദിച്ച് പരുക്കേല്‍പ്പിക്കുകയുമായിരുന്നു.
യുവതി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് അനന്തുവിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.