തിരുവനന്തപുരം : ആളുകള്‍ നോക്കിനില്‍ക്കെ പെണ്‍ സുഹൃത്തിനെ 46കാരന്‍ വെട്ടിക്കൊലപ്പെടുത്തി.
നന്ദിയോട് സ്വദേശി സിന്ധുവാണ് കൊല്ലപ്പെട്ടത്. പ്രതി രാജേഷിനെ പേരൂര്‍ക്കട പൊലീസ് പിടികൂടി.
വഴയിലയില്‍ റോഡരികിലാണ് സംഭവം.
കഴുത്തിന് വെട്ടേറ്റ് അതീവഗുരുതരാവസ്ഥയിലായ സിന്ധുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതി രാജേഷ് മൂന്നുതവണ സിന്ധുവിന്റെ കഴുത്തിന് വെട്ടിയതായി ദൃക്സാക്ഷികള്‍ പറയുന്നു.രാജേഷുമായുള്ള ബന്ധത്തില്‍ നിന്നും സിന്ധു അകന്നുമാറുന്നുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. പ്രതി രാജേഷ് ഇപ്പോള്‍ പേരൂര്‍ക്കട പൊലീസിന്റെ കസ്റ്റഡിയിലാണ്. കിളിമാനൂരിന് സമീപം ജ്യൂസ് കട നടത്തുന്ന ആളാണ് രാജേഷ് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.