സഹോദരിക്കൊപ്പം നീന്തല്‍ പഠിക്കാന്‍ ശ്രമം: ആറാംക്ലാസുകാരന്‍ മുങ്ങി മരിച്ചു.

0
44

തൊടുപുഴ: സഹോദരിക്കൊപ്പം നീന്തല്‍ പഠിക്കാന്‍ ചെക്ക് ഡാമിലിറങ്ങിയ ആറാംക്ലാസുകാരന്‍ മുങ്ങി മരിച്ചു.

പാറത്തോട് മേട്ടകില്‍ സൂര്യാഭവനില്‍ ശെന്തില്‍-മഹാലക്ഷ്മി ദമ്പതികളുടെ മകന്‍ ഹാര്‍വിനാണ് മരിച്ചത്.

മേട്ടകിയിലെ ചെക്ക് ഡാമില്‍ സഹോദരിക്കും സുഹൃത്തുക്കള്‍ക്കൊപ്പം നീന്തല്‍ പഠിക്കുന്നതിനിടയിലാണ് സംഭവം. അരയില്‍ കയര്‍ കെട്ടിയാണ് ഡാമിലിറങ്ങിയതെങ്കിലും നീന്തുന്നതിനിടെ മുങ്ങിപോവുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഹാര്‍വ്വിനെ കരക്കെത്തിച്ചത്. ഉടന്‍ തന്ന നെടുംങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.