7 വയസുകാരനെ തെരുവുനായകള്‍ കടിച്ചുകൊന്നു

0
217

ഹൈദരബാദ്: 7 വയസുകാരനെ തെരുവുനായകള്‍ കടിച്ചുകൊന്നു. ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതികളുടെ മകന്‍ ചോട്ടു (7) ആണ് മരിച്ചത്. റോഡ് സൈഡില്‍ ചെറുകിട കച്ചവടം നടത്തുന്നവരാണ് കുട്ടിയുടെ മാതാപിതാക്കള്‍.

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ചോട്ടുവിനെ തെരുവുനായകള്‍ ആക്രമിക്കുകയായിരുന്നു. ഒരു നായ കുട്ടിയുടെ കഴുത്തില്‍ കടിച്ചുവലിച്ചു. ശരീരമാസകലം മുറിവുകളേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ആഴ്ചകളിലും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു.