73കാരന്‍ ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തി

0
120

ഡറാഡൂണ്‍: ഭാര്യ അത്താഴം ഉണ്ടാക്കിയില്ലെന്ന് ആരോപിച്ച് ക്രിക്കറ്റ് ബാറ്റുകൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചുകൊന്ന ് 73-കാരന്‍ പിടിയില്‍.

ഡറാഡൂണ്‍ ദാലന്‍വാല സ്വദേശിനി ഉഷാദേവി(53)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രാംസിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.രണ്ടുവര്‍ഷം മുമ്പായിരുന്നു രാംസിങും ഉഷാദേവിയും പുനര്‍വിവാഹിതരായത്. വിവാഹശേഷം ഇവര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നെന്നും അയല്‍ക്കാര്‍ പറയുന്നു.

ഭാര്യ വീട്ടിലെ ജോലികളൊന്നും ചെയ്യുന്നില്ല എന്നായിരുന്നു രാംസിങിന്റെ ആരോപണം. കഴിഞ്ഞദിവസം രാത്രി വീട്ടിലെത്തിയ രാംസിങ് അത്താഴത്തിന് എന്താണുള്ളതെന്ന് ഭാര്യയോട് ചോദിച്ചപ്പോള്‍ താന്‍ ഒന്നും ഉണ്ടാക്കിയിട്ടില്ലെന്ന് ഭാര്യ മറുപടി പറഞ്ഞതാണ് രാം സിങിനെ ചൊടിപ്പിച്ചത്. തുടര്‍ന്ന്
ഉറങ്ങാനായി കിടപ്പുമുറിയിലേക്ക്പോയ ഉഷാദേവിയെ ക്രിക്കറ്റ് ബാറ്റുമായെത്തിയ രാംസിങ് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം രാംസിങ് തന്നെയാണ് ഉഷാദേവിയെ ആശുപത്രിയിലെത്തിച്ചത്. വീട്ടിലെ ഗോവണിയില്‍ നിന്ന് വീണതാണെന്നായിരുന്നു ഇയാള്‍ ആശുപത്രിയില്‍ അറിയിച്ചിരുന്നത്. എന്നാല്‍ സംശയം തോന്നിയ ഡോക്ടര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.