മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

0
31

മലപ്പുറം : മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. പന്തല്ലൂര്‍ മുടിക്കോടില്‍ ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.വെള്ളുവങ്ങാട് പറമ്പന്‍പൂള സ്വദേശി അമീന്‍, കീഴാറ്റൂര്‍ സ്വദേശി ഇഹ്‌സാന്‍ എന്നിവരാണ് മരിച്ചത് മഞ്ചേരിയില്‍ നിന്നും പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പന്തല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് ഇടിച്ചത്.