പൊലീസുകാരന്റെ മൂക്ക് പരാതിക്കാരിയുടെ ഭര്‍ത്താവ് ഇടിച്ചുതകര്‍ത്തു

0
33

കോട്ടയം: പൊലീസുകാരന്റെ മൂക്ക് പരാതിക്കാരിയുടെ ഭര്‍ത്താവ് ഇടിച്ചുതകര്‍ത്തു.
വീട്ടില്‍ അക്രമം നടത്തുന്നുവെന്ന യുവതിയുടെ പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെതിരെ യുവതിയുടെ ഭര്‍ത്താവാണ് പൊലീസുകാരന്റെ മൂക്കിടിച്ച് തകര്‍ത്തത്. കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിലെ ജിബിനാണ് പരിക്കേറ്റത്. മൂക്ക് തകര്‍ന്ന ജിബിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാമ്പാടി നെടുങ്കുഴി സ്വദേശി സാമാണ് പൊലീസ് സംഘത്തെ ആക്രമിച്ചത്. സാം വീട്ടില്‍ അക്രമം നടത്തിയതിനെ തുടര്‍ന്ന് ഭാര്യ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇത് പരിശോധിക്കാനെത്തിയ പൊലീസ് സംഘത്തെ സാം ആക്രമിക്കുകയായിരുന്നു.