വിവാഹാഭ്യർഥന നിരസിച്ച നടിയെ കുത്തിക്കൊല്ലാൻ ശ്രമം, നടിക്ക് കുത്തേറ്റത് 3 തവണ

0
523

മുംബൈ: വിവാഹാഭ്യർത്ഥന നിരസിച്ച മിനിസ്‌ക്രീൻ നടിയെ കുത്തിക്കൊല്ലാൻ ശ്രമം. ടെലിവിഷൻ നടി മാൽവി മൽഹോത്രയാണ് ആക്രമിക്കപ്പെട്ടത്. യോഗേഷ് കുമാർ മഹിപാൽ സിംഗാണ് നടിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. മൂന്ന് തവണ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഇയാൾ മാൽവിയെ കുത്തി. വയറ്റിലും കൈയിലുമാണ് മാൽവിക്ക് കുത്തേറ്റത്.

ഒരുവർഷമായി മാൽവിയുമായി പരിചയമുണ്ടായിരുന്ന ഇയാൾ കഴിഞ്ഞയിടെയാണ് നടിയോട് വിവാഹാഭ്യർഥന നടത്തിയത്. എന്നാൽ വിവാഹ അഭ്യർഥന നിരസിച്ച നടി തന്നെ ശല്യപ്പെടുത്തരുതെന്ന് ഇയാളോട് പറയുകയും ചെയ്തു. പ്രകോപിതനായ ഇയാൾ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ നടിയെ ആക്രമിക്കുകയായിരുന്നു.

മുംബൈയിലെ വെർസോവയിലെ കോഫി ഷോപ്പിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് നടി ആക്രമിക്കപ്പെട്ടത്. ഓഡി കാറിലെത്തിയ സിംഗ് മാൽവിയെ തടഞ്ഞുനിർത്തിയ ശേഷം തന്നോട് സംസാരിക്കാത്തതെന്താണെന്ന് അന്വേഷിച്ചു. തന്നെ ശല്യപ്പെടുത്തരുതെന്ന പറഞ്ഞ മാൽവിയെ സിംഗ് കത്തികൊണ്ട് കുത്തുകയായിരുന്നു.