ആയിരത്തോളം സ്ത്രീകളെ ബന്ദികളാക്കി ലൈംഗീക ചൂഷണം ചെയ്തതിന് കൾട്ട് നേതാവിന് 1075 വർഷത്തെ തടവ് ശിക്ഷ വിധിച്ച് തുർക്കി കോടതി. മുസ്ലിം കൾട്ട് നേതാവായ അദ്നാൻ ഒക്തറിനെയാണ് തുർക്കി കോടതി 1075 വർഷത്തെ തടവിന് ശിക്ഷിച്ചത്. 2018ലാണ് ഇയാൾ പിടിയിലായത്.
അർധനഗ്‌നരായി ഇയാൾക്കൊപ്പം നൃത്തം ചെയ്യാൻ സ്ഥിരമായി ടെലിവിഷൻ സ്റ്റുഡിയോയിൽ എത്തിയിരുന്ന സ്ത്രീകളെയാണ് ഇയാൾ ബന്ദികളാക്കി ചൂഷണം ചെയ്തത്. പ്രത്യേക വിഭാഗമായി ജീവിച്ചിരുന്ന ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ പൊലീസിന് ലഭിച്ചത് 69,000 ഗർഭനിരോധന ഉറകളാണ്. തുടർന്നാണ് ഇയാളെയിം 200 ഓളം അനുയായികളേയും പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി. ലൈംഗിക ശേഷി വളരെയധികമാണെന്നും സ്ത്രീകളോടുള്ള സ്‌നേഹം അടക്കാനാവില്ലെന്നുമായിരുന്നു ഇയാൾ കോടതിക്ക് മുൻപാകെ നൽകിയ മൊഴി.
1990 കളിലാണ് അദ്നാൻ ഒക്തർ വിവാദനായകനാകുന്നത്. ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഒരു സംഘത്തിന്റെ നേതാവായിട്ടാണ് ഇയാൾ അറിയപ്പെട്ടത്. അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിച്ച ഒരു ടെലിവിഷനും ഇയാൾക്കുണ്ടായിരുന്നു. ഒക്തർ ഹാറൂൻ യഹ്യ എന്ന പേരിൽ ‘ദി അറ്റ്ലസ് ഓഫ് ക്രിയേഷൻ’ എന്ന ഗ്രന്ഥവും ഇയാൾ രചിച്ചിട്ടുണ്ട്.