ദിവസം 3500 രൂപ വേതനം, ആമസോണിന്റെ പേരില്‍ തട്ടിപ്പ് പൊടിപൊടിക്കുന്നു

0
24

ദിവസം 3500 രൂപയിലേറെ വേതനം വാഗ്ദാനം ചെയ്ത് ആമസോണിന്റെ പേരില്‍ തട്ടിപ്പ്. നിരവധി പേര്‍ക്കാണ് ആമസോണില്‍ ജോലി വാഗ്ദാനം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ സന്ദേശം ലഭിച്ചിരിക്കുന്നത്. യഥാര്‍ഥ ആമസോണിന്റെ ലോഗോയുടെ നിറം വ്യത്യസ്തമാണ്.

പാര്‍ട് ടൈമായോ ഫുള്‍ ടൈമായോ ജോലി ചെയ്യാമെന്നും വര്‍ക് എക്‌സ്പീരിയന്‍സ് ഒന്നും ആവശ്യമില്ലെന്നും പരസ്യത്തിലുണ്ട്. താത്പര്യമുള്ളവര്‍ താഴെയുള്ള ലിങ്കില്‍ അമര്‍ത്തുക എന്നാണ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്യുന്ന നിമിഷം മറ്റ് ചില സൈറ്റുകളിലേക്കാണ് ലിങ്ക് നമ്മെ കൊണ്ടെത്തിക്കുക. പ്രസ്തുത മെസേജില്‍ ക്ലിക് ചെയ്ത് കുഴപ്പത്തിലാകരുതെന്ന് സൈബര്‍ വിദഗ്ദര്‍ പറയുന്നു. മുന്‍പ് പെന്‍സില്‍ പാക്കിങിന് ദിവസം 3500 രൂപയിലേറെ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടന്നിരുന്നു.