കൊച്ചി: വൈറ്റില ഹബ്ബിന് അടുത്തുള്ള സ്‌കൂളിൽ നിന്നും ലിഫ്റ്റ് ചോദിച്ച് യുവതിയുടെ സ്‌കൂട്ടറിൽ കയറിയ പത്താം ക്ലാസുകാരൻ യുവതിയോട് അസഭ്യം പറഞ്ഞ സംഭവത്തിൽ പ്രതികരിച്ച് അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്.
പ്ലസ്ടുവിൽ പഠിക്കുന്ന കൗമാരക്കാരിൽ നിന്നും തനിക്ക് മെസേജുകൾ വരാറുണ്ടെന്നും അത് കാണുമ്പോൾ ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്നാണ് താൻ ആഗ്രഹിക്കാറുള്ളതെന്നുമാണ് അശ്വതി പറയുന്നത്. ഈ അനുഭവം തനിക്കുള്ളതുകൊണ്ട് യുവതിക്ക് സംഭവിച്ച ദുരനുഭവത്തിൽ തനിക്ക് വലിയ ഞെട്ടലൊന്നും തോന്നുന്നില്ലെന്നും അശ്വതി പറയുന്നു.
പത്താം ക്ലാസുകാരനിൽ നിന്നും തനിക്കുണ്ടായ ദുരനുഭവം വിശദീകരിച്ചുകൊണ്ട് കൊച്ചിയിൽ സോഫ്‌റ്റ്വെയർ എൻജിനീയറായ അപർണ പങ്കുവച്ച വീഡിയോയും അശ്വതി തന്റെ കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.