പക്ഷപാതത്തോടെയുള്ള പെരുമാറ്റം, വിചാരണകോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി

0
720

കൊച്ചി: താൻ ആക്രമിക്കപ്പെട്ട കേസിൽ വിചാരണകോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നടിയുടെ ഹർജി. കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ചാണ് ആക്രമിക്കപ്പെട്ട നടി തന്നെ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

വിസ്താരം നടക്കുമ്പോൾ വാദി ഭാഗം മാനസികമായി വിഷമിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചിട്ടും കോടതി ഇടപെട്ടില്ലെന്നും ഹർജിയിലുണ്ട്. വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ ഇക്കാര്യം ഉന്നയിച്ചതിനെ തുടർന്ന് വിചാരണ നടപടി നിർത്തിവെച്ചിരുന്നു.

എറണാകുളത്തെ പ്രത്യേക കോടതിയിൽ അടച്ചിട്ട മുറിയിലാണ് വിചാരണ. നടപടികൾ പൂർത്തിയാക്കി ജനുവരിയിൽ വിധി പറയണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.