നായ കുറുകെച്ചാടി, ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു, സുഹൃത്തിന് പരുക്ക്

0
126

മലപ്പുറം : നായ കുറുകെച്ചാടിയതിനെത്തുടര്‍ന്ന് വെട്ടിച്ച ഓട്ടോ നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവ് മരിച്ചു. ഡെക്കറേഷന്‍ തൊഴിലാളിയായ മലപ്പുറം ഐക്കരപ്പടി സൗരവാണ് മരിച്ചത്. ഓട്ടോ ഓടിച്ചിരുന്ന കാരാട്പറമ്പ് രാഹുല്‍ ശങ്കറിനെ സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലപ്പുറം കാരാട് പറമ്പ് സ്ഥാനാര്‍ഥി പടിയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.
നായ കുറുകെ ചാടിയതോടെ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ സമീപത്തെ വീടിന്റെ ഗേറ്റിന് ഇടിച്ചു മറിയുകയായിരുന്നു. ഇരുവരും ജോലി കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു അപകടം