വിവാഹിതരായത് 10 ദിവസം മുമ്പ്, അപകടത്തിൽ നവദമ്പതികൾക്ക് ദാരുണാന്ത്യം

0
273

തേഞ്ഞിപ്പലം: ബൈക്കപകടത്തിൽ നവദമ്പതികൾക്ക് ദാരുണാന്ത്യം. പത്തുദിവസം മുമ്പ് വിവാഹിതരായ വേങ്ങര കണ്ണമംഗലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ(25) ഭാര്യ ഫാത്തമി ജുമാന(19) എന്നിവരാണ് മരിച്ചത്.

ഇരുവരും സഞ്ചരിച്ച ബുള്ളറ്റ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സലാഹുദ്ദീൻ സംഭവസ്ഥലത്തും ഫാത്തിമ ജുമാന ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്.

ശനിയാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ചേലേമ്പ്ര ഇളന്നുമ്മൽ കുറ്റിയിൽ അബ്ദുൾ നാസറിന്റെയും ഷഹർബാനുവിന്റെയും മകളാണ് ഫാത്തിമ ജുമാന, സഹോദരങ്ങൾ സൽമനുൽ ഫാരിസ്, മുഹമ്മദ് ആദിൽ.

LEAVE A REPLY

Please enter your comment!
Please enter your name here