ലോറിയും ബൈക്കും കൂട്ടിയിടിച്ചു, ബൈക്ക് യാത്രികൻ മരിച്ചു

0
618

ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് മരിച്ചു. വർക്ക് ഷോപ്പ് ജീവനക്കാരനായ വണ്ടൂർ കാപ്പിൽ തേമ്പട്ടി വീട്ടിൽ ദാസൻ ആണ് മരിച്ചത്.

വീട്ടിൽ നിന്നും വർക്ക് ഷോപ്പിലേക്ക് പോകവെയാണ് അപകടം. വടപുറം പാലത്തിനടുത്തുവെച്ച് നിലമ്പൂർ ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദാസനൊപ്പുണ്ടായിരുന്ന കാപ്പിൽ സ്വദേശി അതുലിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.