തിരിക്കുകയായിരുന്ന ലോറിയിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

0
64

നെടുങ്കണ്ടം : റോഡില്‍ തിരിക്കുകയായിരുന്ന ലോറിയിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം. ബൈക്കിലെത്തിയ കൊച്ചുകാമാക്ഷി പ്ലാത്തോട്ടത്തില്‍ ജോബിന്‍ മാത്യു(29) വാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ഇരട്ടയാര്‍- നത്തുകല്ലിലായിരുന്നു അപകടം. മിനി ലോറി റോഡില്‍ തിരിയുന്നതിനിടെ ഇരട്ടയാര്‍ ഭാഗത്തുനിന്നെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.

സാരമായി പരിക്കേറ്റ ജോബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം സംസ്‌കരിച്ചു. ജോണി-മേഴ്‌സി ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്‍സി. മകള്‍: ഇസ മരിയ.