ബിനീഷ് കോടിയേരി അമ്മയിൽ നിന്ന് പുറത്താകില്ല, പാർവതി തിരുവോത്തിന്റെ രാജി അംഗീകരിച്ചു

0
250

ബാംഗ്ലൂർ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്ത
ബിനീഷ് കോടിയേരിയെ ‘അമ്മ’യിൽ നിന്ന് പുറത്താക്കില്ല. അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ബിനീഷിനെ ഇപ്പോൾ പുറത്താക്കേണ്ടതില്ല എന്ന് തീരുമാനിച്ചത്. ബിനീഷിനെ പുറത്താക്കണമെന്ന് നടിമാർ ഉൾപ്പടെ സംഘടനയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.

ദിലീപിനെ പുറത്താക്കിയ അമ്മ ബിനീഷിനെയും പുറത്താക്കണമെന്നും സംഘടനയിൽ രണ്ടുപേർക്ക് രണ്ട് നീതി പാടില്ലെന്നും ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യത്തോട് എൽ.ഡി.എഫ് എംഎൽഎമാരായ മുകേഷും ഗണേഷ് കുമാറും ശക്തമായി വിയോജിച്ചു.

ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമർശം നടത്തിയ നടനും അമ്മ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെ നടപടി എടുക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയ അമ്മ യോഗം നടി പാർവതി തിരുവോത്തിന്റെ രാജി അംഗീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here