അഹമ്മദാബാദ്: ആശുപത്രിയില്‍ ഓപ്പറേഷന് തീയേറ്ററില്‍ അമ്മയും മകളും ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. ഗുജറാത്തിലെ അഹമ്മദാബാദിലെ ആശുപത്രിയിലാണ് സംഭവം. മകളുടെ മൃതദേഹം ഓപറേഷന് തിയറ്ററിലെ അലമാരയിലും അമ്മയുടേത് കട്ടിലിനടിയിലുമാണ് കണ്ടെത്തിയത്. ഭാരതിവാല (30), അമ്മ ചാമ്പ വാല എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
ഓപറേഷന് തിയറ്ററിലെ അലമാരയില്‍നിന്ന് ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ തുറന്നുനോക്കിയപ്പോഴാണ് ഭാരതിവാലയുടെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍തന്നെ പൊലീസില്‍ വിവരം അറിയിച്ചു. സിസിടിവി പരിശോധനയില്‍ യുവതി ഒറ്റയ്ക്കല്ല ആശുപത്രിയില്‍ വന്നതെന്ന് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്.
ഇരുവരും ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയതാണെന്ന് അഹമ്മദാബാദ് എസിപി മിലാപ് പട്ടേല്‍ പറഞ്ഞു. മയക്കുമരുന്ന് നല്കി കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ആശുപത്രി ജീവനക്കാരനായ മന്‍സൂഖിനെ കസ്റ്റഡിയില്‍ എടുത്തു.
മന്‍സൂഖിന് യുവതിയുടെ മാതാപിതാക്കളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. ആറ് വര്‍ഷം മുന്‍പ് വിവാഹിതയായ ഭാരതി കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്കെത്തുകയായിരുന്നു. ചെവി പരിശോധനക്കായാണ് ചാമ്പ വാല മകള്‍ക്കൊപ്പം ഈ ആശുപത്രിയില്‍ എത്തിയത്. ബുധനാഴ്ച രാവിലെ 9ന് ആശുപത്രി ഉടമ ഡോ. അര്പിത് ആശുപത്രി വിട്ട ശേഷം, 9.30 നും 10.30 നും ഇടയിലാണ് കൊലപാതകം നടന്നതായി സംശയിക്കുന്നത്. ഈ സമയത്ത് സിസിടിവി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് അയച്ചു.