നവവധു തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

0
199

തിരുവനന്തപുരം : നഴ്‌സായ നവവധു തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പാലോട് സ്വദേശി ബിജു ടൈറ്റസാണ് (29) അറസ്റ്റിലായത്. പേരൂര്‍ക്കട സ്വദേശി സംജിത ( 28 )യാണ് മരിച്ചത്. സെപ്റ്റംബര്‍ എട്ടിന് രാവിലെ 11മണിയോടെയായിരുന്നു സംജിത നെടുമങ്ങാട് വാടക വീട്ടില്‍ ഫാനില്‍ ഷാള്‍ കുരുക്കി തുങ്ങി മരിച്ചത്.

വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും നാലുമാസം മുന്‍പാണ് വിവാഹിതരായത്. പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു സംജിത. ബിജുവിന് കണ്‍സ്ട്രഷന്‍ ജോലിയാണ്. ഇരുവരും തമ്മില്‍ ചെറിയ വഴക്ക് ഉണ്ടായിരുന്നു.

ഇതിന് പിന്നാലെ സംജിത പിണങ്ങി സ്വന്തം വീട്ടില്‍ പോയി നിന്നിരുന്നു. ആറാം തീയതി ബിജു പോയി സംജിതയെ തിരികെ വിളിച്ച് കൊണ്ടുവരികയായിരുന്നു. എന്നാല്‍ തിരികെ വീട്ടിലെത്തിയ സംജിത ബിജുവിന്റെ അമ്മയുമായി ചില വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.

ഇതു ബന്ധപ്പെട്ടു ബിജു സംജിതയെ അടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുനില വീട്ടിന്റെ മുകളിലെ റൂമില്‍ സംജിത തുങ്ങിമരിക്കുകയായിരുന്നു. ഇത് കണ്ട ബിജു ഉടന്‍ തന്നെ സംജിതയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബന്ധുകളുടെ പരാതിയിന്മേല്‍ ബിജുവിനെ ഇന്നലെ രാത്രി പാലോട് കുടുംബ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും.