വിവാഹഹാരം വരനെ അണിയിക്കവെ വധു കുഴഞ്ഞുവീണുമരിച്ചു

0
80

വിവാഹഹാരം വരനെ അണിയിക്കുന്നതിനിടെ കുഴഞ്ഞുവീണ വധുമരിച്ചു. ഉത്തർപ്രദേശിലെ മാലിഹാബാദിലാണ് ദാരുണ സംഭവം. വരനെ വരണമാല്യം അണിയിക്കുന്നതിനിടെ വധു ശിവാംഗി ശർമ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

ഏതാനും ദിവസങ്ങളായി ശിവാംഗി രോഗം മൂലം ചികിത്സയിലായിരുന്നു. പനിയും കുറഞ്ഞ രക്തസമ്മർദ്ദവും മൂലം ബുദ്ധിമുട്ടിയിരുന്ന ശിവാംഗിയുടെ അസുഖം വിവാഹത്തിന് ഒരാഴ്ച മുൻപാണ് ഭേദമായത്. വിവാഹദിനം ശിവാംഗിയുടെ ആരോഗ്യനില വഷളായി. ആശുപത്രിയിലെത്തിച്ച ഇവർക്ക് മരുന്ന് നൽകി ഡോക്ടർ വിട്ടയച്ചെങ്കിലും വിവാഹമണ്ഢപത്തിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.