സൗത്ത് ഡക്കോട്ട: കാന്‍സര്‍ രോഗബാധിതരായ ദമ്പതികള്‍ ഒരേദിവസം മരിച്ചു. യാങ്ക്ടണ്‍ കൗണ്ടി എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് അഡ്മിനിസ്ട്രേറ്ററായിരുന്ന സ്റ്റീവും (58), ഭാര്യ വെന്‍ങ്ങി ഹോക്കിന്‍സും (52) ആണ് മരിച്ചത്. ഭാര്യ വെന്‍ഡി ജോലി ഒന്നും ചെയ്തിരുന്നില്ല.
അഞ്ചു വര്‍ഷമായി സ്റ്റീവ് കാന്‍സര്‍ രോഗബാധിതനാണ.് ഭാര്യക്ക് ഈയിടെയാണ് കാന്‍സര്‍ കണ്ടുപിടിച്ചത്. ഇരുവരും ഒരേ ദിവസം 10 മണിക്കൂര്‍ വ്യത്യാസത്തിലാണ് മരിച്ചതെന്ന് ഡിസംബര്‍ 28ന് ആരംഭിച്ച ഗോ ഫണ്ട് മീയില്‍ പറയുന്നു.
സംസ്‌കാര ചടങ്ങുകള്‍ക്കായി പണം കണ്ടെത്തുന്നതിനാണ് ഫണ്ട് ശേഖരണം ആരംഭിച്ചിരിക്കുന്നത്. മൂന്നു മക്കളാണ് ദമ്പതികള്‍ക്ക്. ക്രിസ്മസിന് രണ്ടു ദിവസം മുമ്പ് മാതാപിതാക്കളെ ഒരുമിച്ച് നഷ്ടപ്പെട്ടതില്‍ തങ്ങള്‍ അതീവ ദുഃഖിതരാണെന്ന് മക്കള്‍ പറഞ്ഞു.