പിറന്നാൾ ദിനത്തിൽ ബീച്ചിൽ പൂർണ്ണനഗ്നനായി ഓട്ടം: മിലിന്ദ് സോമനെതിരെ കേസ്

0
627

പനജി: പിറന്നാൾ ദിനം ഗോവയിലെ ബീച്ചിലുടെ പൂർണ നഗ്‌നനായി ഓടിയ മോഡലും അഭിനേതാവുമായ മിലിന്ദ് സോമനെതിരെ കേസ്. ഭാര്യ അങ്കിത പകർത്തിയ ചിത്രം ട്വിറ്ററിൽ മിലിന്ദ് തന്നെയാണ് പോസ്റ്റ് ചെയ്തത്.

‘ഹാപ്പി ബർത്ത്ഡേ ടൂ മീ. 55 ആൻഡ് റണ്ണിങ്’ എന്ന ക്യാപ്ഷനോടെയായിരുന്നു
55-ാം പിറന്നാളിന് മിലിന്ദ് സോമന്റെ പോസ്റ്റ്. ചിത്രം വളരെ വേഗം വൈറലാകുകയും ചെയ്തു.

അതേസമയം അശ്ശീല ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഗോവ സുരക്ഷ മഞ്ച് മിലിന്ദിനെതിരെ പരാതി നൽകി. തുടർന്നാണ് സൗത്ത് ഗോവ പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം അശ്ശീല വീഡിയോ ചിത്രീകരണം നടത്തിയെന്ന പരാതിയെ തുടർന്ന് നടിയും മോഡലുമായ പൂനം പാണ്ഡെയെ ഗോവ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.