കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥമായ CCC ഇനി ഓണ്‍ലൈനിലൂടെ കേള്‍ക്കാം. IHS മിനിസ്ട്രിയാണ് മതബോധനഗ്രന്ഥം ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത്.2022 ഡിസംബര്‍ 1 മുതല്‍ 25 വരെ IHS മിനിസ്ട്രി ഒരുക്കുന്ന അഖണ്ഡ മതബോധന ഗ്രന്ഥ വായന റെക്കോര്‍ഡ് ചെയ്ത് IHS മിനിസ്ട്രിയുടെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യുകയാണ്. ഡിസംബര്‍ 1 നു ബിഷപ്പ് ജോസ് പുളിക്കലാണ് ശുശ്രൂഷ ഉദ്ഘാടനം ചെയ്തത്.
KCBC തിയോളജി കമ്മീഷന് ചെയര്മാന് ബിഷപ്പ്. ടോണി നീലങ്കാവില്‍, ബിഷപ്പ്. തോമസ് തറയില്‍ എന്നിവരുടെ പ്രബോധനങ്ങളും കേരള സഭയിലെ പ്രമുഖരായ ദൈവശാസ്ത്രജ്ഞന്മാരുടെയും, അല്മായ വചനപ്രഘോഷകരുടെയും സന്ദേശവും ഇതിനോട് ചേര്‍ന്ന് ഉണ്ടായിരിക്കും.
CCC വായിക്കുന്നതോടൊപ്പം ഈ പുസ്തകം എപ്രകാരം രൂപപ്പെട്ടു, ഇത് എപ്രകാരമാണ് വായിക്കേണ്ടത്, വിശുദ്ധ ബൈബിള്‍ മാത്രം പോരെ സഭ പ്രബോധനങ്ങള്‍ എന്തിനാണ്, CCC മനുഷ്യര്‍ എഴുതിയ പുസ്തകം അല്ലേ, ബൈബിള്‍ പോലെ ഈ പുസ്തകത്തെ കാണേണ്ടതായിട്ടുണ്ടോ, CCC യിലെ പ്രബോധനങ്ങള്‍ ബൈബിള്‍ പോലെ അപ്രമാദിത്വ സ്വഭാവമുള്ളതാണോ, CCC ബൈബിള്‍ പോലെ തെറ്റായി വ്യാഖ്യാനിക്കുവാന്‍ കഴിയുമോ, CCC വായന കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണ്? തുടങ്ങിയ ആനുകാലികമായ അറിവുകള്‍ ഈ ശുശ്രൂഷ വഴി ലഭിക്കും.
ഫാ. ഡോ. സെബാസ്റ്റ്യന്‍ ചാലക്കല്‍, ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍, ഫാ. ഡാനി കപ്പൂച്ചിന്‍,ഫാ. ജോണ്സണ് ചാലക്കല്‍, ഫാ. മാത്യു കരിപ്പാല്‍ Ofm cap, ഫാ. റോയി മരിയ SDV, ഫാ. കോസ്മോസ് തോപ്പില്‍, ബ്ര. ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്, ബ്ര. ഇടുക്കി തങ്കച്ചന്, ബ്ര. ബേബി ജോണ്‍ കലയന്താനി, ബ്ര. തോമസ് കുമളി, ബ്ര. തങ്കച്ചന് തുണ്ടിയില്‍,ബ്ര. സുബിന് തൃശ്ശൂര്‍, ബ്ര. സജു ക്ലീറ്റസ്,ബ്ര. ജസ്റ്റിന് ജോസ് UK, ബ്ര.ജെയ്മോന് ആഗസ്റ്റിന് സൗദിഅറേബ്യഎന്നിവരും ഈ ശുശ്രൂഷയില്‍ സന്ദേശം നല്‍കുന്നുണ്ട്. ZOOM ല്‍കൂടി നടക്കുന്ന ഈ ശുശ്രൂഷയില്‍ പങ്കെടുക്കുവാനായി നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 8111860062 എന്ന വാട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടുക.