യു.കെയില്‍ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം കേന്ദ്രസര്‍ക്കാര്‍ നാട്ടിലെത്തിക്കും

0
66

കോട്ടയം: യു.കെയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കോട്ടയത്ത് അഞ്ജുവിന്റെ വീട്ടില്‍ മാതാപിതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.കെയിലെ പൊലീസ് അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് മൃതദേഹങ്ങള്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറുമെന്നും തുടര്‍ന്ന് വേഗത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

ഡിസംബര്‍ 15നാണ് യു.കെയിലെ എന്‍.എച്ച്.എസിലെ നഴ്‌സായ അഞ്ജുവിനെയും രണ്ടു മക്കളെയും ഭര്‍ത്താവ് സാജു വെട്ടിക്കൊലപ്പെടുത്തിയത്. മൂന്ന് മൃതദേഹങ്ങളും നാട്ടിലെത്തിക്കാന്‍ 30 ലക്ഷം രൂപയുടെ ചെലവുണ്ട്.