ചാത്തം-കെന്റ് കൗണ്‍സിലര്‍ മെലിസ ഹാരിഗന്‍ സ്തനാര്‍ബുദം ബാധിച്ചതായി വിവരം. ഹാരിഗന്‍ തന്നെയാണ് തനിക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവിട്ടത്.
തനിക്ക് ബ്രസ്റ്റ് ക്യാന്‍സര്‍ ബാധിച്ചതായും തന്റെ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍ അറിയിച്ചതായി ഹാരിഗന്‍ പറഞ്ഞു. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി കൗണ്‍സില്‍ ചുമതലകളില്‍ നിന്ന് താല്‍ക്കാലം മാറിനില്‍ക്കുകയാണെന്നും അവര്‍ പറഞ്ഞു.
‘എനിക്ക് കാന്‍സര്‍ ഉണ്ടെന്ന് പറയുന്നത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി. എനിക്ക് 35 വയസ്സായി. ഞാനൊരു സ്തനാര്‍ബുദ രോഗിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഹാരിഗന്‍ പറഞ്ഞു.
‘എന്നാല്‍ അങ്ങനെ പറയുമ്പോള്‍, എനിക്ക് മുന്നോട്ട് പോകാനാവില്ല എന്ന് അതിന് അര്‍ഥമില്ല. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ ഞാന്‍ അതിനെ അതിജീവിക്കും. അങ്ങനെ ശരിയായ ചികിത്സാ സ്വീകരിക്കാനും ക്യാന്‍സര്‍ വിമുക്തമാകാനും കഴിയും.
കീമോതെറാപ്പി ഇതുവരെ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ തനിക്ക് ഇപ്പോള്‍ സുഖമുണ്ടെന്നും ഹാരിഗന്‍ പറഞ്ഞു.
ഒക്ടോബറിലാണ് ഹാരിഗന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ താന്‍ അവധിയെടുക്കുന്നതെന്നും അവര്‍ പറഞ്ഞു. ‘ഞാന്‍ ഒരു മെഡിക്കല്‍ പ്രൊഫഷണലല്ല, പക്ഷേ സ്തനാര്‍ബുദം, അത് യുവതികളില്‍ സംഭവിക്കുമ്പോള്‍, അത് കൂടുതല്‍ അക്രമാസക്തമാകും, അതിനാല്‍, മികച്ച ചികിത്സയ്ക്ക് തന്നെയാണ് ഞാന്‍ വിധേയയാകുന്നതും. ഇക്കാര്യം പൊതുജനങ്ങളുമായി പങ്കിടേണ്ടത് ആവശ്യമാണെന്ന് എനിക്ക് തോന്നി. ഹാരിഗന്‍ പറഞ്ഞു.