പൈപ്പ് ലൈന്‍വഴി മൂന്നാം നിലയിലെ വീട്ടിലേക്ക് കയറാന്‍ ശ്രമം, യുവാവ് വീണുമരിച്ചു

0
37

ചെന്നൈ: രാത്രി ഭാര്യ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് ഭിത്തിയിലുള്ള പൈപ്പ് ലൈന്‍വഴി മൂന്നാം നിലയിലെ വീട്ടിനുള്ളില്‍ കയറാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. നെട്രാംപള്ളി സ്വദേശി തെന്നരസ് (30) ആണ് പൈപ്പ് ലൈനില്‍ പിടിച്ച് കയറാന്‍ ശ്രമിക്കവെ വീണ് മരിച്ചത്.

തിരുപ്പത്തൂരിലാണ് അപകടമുണ്ടായത്. ഞായറാഴ്ച ബന്ധു വീട്ടില്‍ പോയ തെന്നരസ് രാത്രി 11ഓടെയാണ് മടങ്ങിയെത്തിയത്. കോളിങ് ബെല്‍ കേടായതിനാല്‍ വീടിന്റെ വാതില്‍ തുറക്കാന്‍ ഭാര്യ പുനിതയെ പലവട്ടം ഫോണില്‍ വിളിച്ചു. ഉറങ്ങുകയായിരുന്ന ഭാര്യ ഫോണ്‍ എടുത്തില്ല.

തുടര്‍ന്ന് വീടിന്റെ മൂന്നാംനിലയിലേക്ക് പൈപ്പ് ലൈന്‍ വഴിപിടിച്ചു കയറാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ കൈവഴുതി താഴെ വീഴുന്നത്. ശബ്ദം കേട്ട് ഞെട്ടിയെഴുന്നേറ്റ ഭാര്യ പുറത്തിറങ്ങി നോക്കുമ്പോള്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന ഭര്‍ത്താവിനെയാണ് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.