ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയ്‌ക്കെതിരെ നടപടി വേണം: തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

0
298

പ്രതിഫലം വാങ്ങി വോട്ട് ചെയ്യുമെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി നടത്തിയ പ്രസ്താവന നല്‍കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. ഇത്തരം നിയമലംഘന സന്ദേശങ്ങള്‍ ജനാധിപത്യ വ്യവസ്ഥ തകര്‍ക്കുമെന്നും ബിഷപ്പിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. മലയാള വേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് ബിഷപ്പിനെതിരെ കമ്മീഷനെ സമീപിച്ചത്.

റബ്ബര്‍ വില കേന്ദ്ര സര്‍ക്കാര്‍ 300 രൂപയാക്കി ഉയര്‍ത്തിയാല്‍ ബിജെപിയെ വോട്ട് ചെയ്ത് സഹായിക്കുമെന്നായിരുന്നു തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംബ്ലാനിയുടെ പ്രഖ്യാപനം. കേരളത്തില്‍ നിന്നും ബിജെപിയ്ക്ക് ഒരു എം പിപോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ആരോടും ആയിത്തമില്ലെന്നും ബിഷപ്പ് ആവര്‍ത്തിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷകറാലിയിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ വാഗ്ദാനം.