കൊച്ചി: പോലീസും വൈദിനും തമ്മില്‍ തര്‍ക്കം. കുര്‍ബാന ഏകീകരണ തര്‍ക്കം നിലനില്‍ക്കുന്ന എറണാകുളം ബിഷപ് ഹൗസിന് മുന്നിലായിരുന്നു തര്‍ക്കം.
തങ്ങളെ കയറ്റാതെ ഗേറ്റ് പൂട്ടിയതാണ് വൈദികനെ പ്രകോപിപ്പിച്ചത്. ചേരാനെല്ലൂര്‍ സിഐ യും മൈനര്‍ സെമിനാരി റെക്ടര്‍ ഫാ.വര്‍ഗീസ് പൂതവേലിത്തറയും തമ്മിലായിരുന്നു തര്‍ക്കം. ബിഷപ് ഹൗസില്‍ എത്തിയ വൈദികരെ പൊലീസ് ഗേറ്റ് പൂട്ടി തടയുകയായിരുന്നു.
സ്വന്തം വീടിന്റെ വാതില്‍ അടച്ചു, വീട്ടിലേക്ക് കയറേണ്ട എന്ന് പറയുന്നത് പോലെയാണ് നടപടിയെന്ന് വൈദീകന് സിഐയോട് പറയുകയായിരുന്നു. എന്നാല്‍ വീട്ടിലെ മൂത്ത മകനാണെങ്കിലും ചട്ടി ചവിട്ടി പൊളിക്കാന്‍ വന്നാല്‍ അച്ഛന് വീട്ടിലേക്ക് കയറേണ്ടെന്നു പറയുമെന്നായിരുന്നു സിഐയുടെ മറുപടി. ഇന്ന് വൈകിട്ടായിരുന്നു ബിഷപ്പ് ഫൗസിന് മുന്നില്‍ തര്‍ക്കം നടന്നത്.