സ്ത്രീകളെ പൂർണ്ണനഗ്‌നരാക്കി നിർത്തി, ഷെമീറിനെ ക്രൂരമായി മർദിച്ചു, ജയിലിലെ ക്രൂരതകൾ വെളിപ്പെടുത്തി സുമയ്യ

0
768

തൃശൂർ: കസ്റ്റഡിയിൽ മരിച്ച കഞ്ചാവ് കേസ് പ്രതി ഷെമീർ മൃഗീയമായി മർദിക്കപ്പെട്ടതായി ഭാര്യ സുമയ്യ. ജാമ്യത്തിൽ ഇറങ്ങിയ ശേഷം മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അവർ. ഷെമീറിനൊപ്പം അറസ്റ്റിലായ സുമയ്യ വിയ്യൂർ വനിതാ ജയിലിലാണ് കഴിഞ്ഞിരുന്നത്.

ഷെമീർ മൃഗീയമായി മർദിക്കപ്പെട്ടതായാണ് സുമയ്യയുടെ വാക്കുകൾ. കഴിഞ്ഞ 30നാണു റിമാൻഡ് പ്രതികളെ കോവിഡ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന മിഷൻ ക്വാർട്ടേഴ്‌സിലെ ഹോസ്റ്റലിൽ ഷെമീർ ക്രൂരമായി മർദിക്കപ്പെട്ടത്. അടുത്ത ദിവസം ഇയാൾ മരിക്കുകയും ചെയ്തു.

താനുൾപ്പടെയുള്ള സ്ത്രീ തടവുകാരെ പൂർണ നഗ്‌നരാക്കിയെന്നും ഇതെതിർത്ത
കൂട്ടുപ്രതി ജാഫറിനെ മൃഗീയമായി തല്ലിച്ചതച്ചെന്നും അവർ പറഞ്ഞു.

ഷെമീറിനെ കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടാൻ ജയിലധികൃതർ നിർബന്ധിച്ചു
മർദിക്കരുത്, അപസ്മാരമുണ്ടെന്നു പോലീസ് ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ ഇത് അവരെ പ്രകോപിപ്പിച്ചതായും ഇതിന്റെ പേരിലും ഷെമീറിനെ ക്രൂരമായി മർദിച്ചതായും സുമയ്യ മാധ്യമങ്ങളോട് പറഞ്ഞു.