അമ്മയെ മർദിച്ച പിതാവിനെ മകൾ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന ശേഷം കീഴടങ്ങി

0
223

ഭോപ്പാൽ: മദ്യലഹരിയിൽ അമ്മയെ മർദ്ദിച്ച പിതാവിനെ പെൺകുട്ടി ബാറ്റുകൊണ്ട് അടിച്ചുകൊലപ്പെടുത്തി. ഭോപ്പാലിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. മദ്യലഹരിയിൽ അച്ഛൻ അമ്മയെ പതിവായി മർദിക്കുമായിരുന്നെന്നും അസഹനീയമായപ്പോഴാണ് ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിച്ചതെന്നും പെൺകുട്ടി പറഞ്ഞു.

പതിനാറുപെൺകുട്ടിയുടെ അടിയേറ്റ പിതാവ് തത്ക്ഷണം സംഭവസ്ഥലത്ത് മരിച്ചു. തുടർന്ന് പോലീസിൽ വിവരമറിയിച്ച പെൺകുട്ടി കീഴടങ്ങുകയായിരുന്നു. കൊല്ലപ്പെട്ടയാൾ തൊഴിൽരഹിതനാണ്. മകന്റെ വരുമാനം കൊണ്ടാണ് വീട്ടിലെ ചിലവുകൾ നടത്തിയിരുന്നത്.

ബുധനാഴ്ച വൈകുന്നേരം മൂത്ത മകന്റെ വിവാഹക്കാര്യത്തെപ്പറ്റി പറയുന്നതിനിടെ ഭാര്യയുമായി വഴക്കിട്ട ഇയാൾ അവരെ തല്ലി. ഇത് കണ്ട മകൾ ഇയാളെ ബാറ്റിനടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പോലീസിൽ കീഴടങ്ങിയ പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് അയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here