വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ദന്ത ഡോക്ടര്‍ അറസ്റ്റില്‍

0
81


തിരുവനന്തപുരം: സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ദന്ത ഡോക്ടര്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ബോയ്‌സ് സ്‌കൂളിന് സമീപം സുബിനം ഹൗസില്‍ സുബി എസ് നായര്‍ (32) ആണ് അറസ്റ്റിലായത്. . വര്‍ക്കല കവലയൂരില്‍ സുബീസ് ഡെന്റല്‍ കെയര്‍ എന്ന ക്ലിനിക് നടത്തുകയായിരുന്നു പ്രതി.

കഴിഞ്ഞ ജൂലൈയിലാണ് സംഭവം. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട 28 കാരിയായ വിദ്യാര്‍ഥിനിയെ സുബി വിഴിഞ്ഞം, കോവളം ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം പകര്‍ത്തിയ വീഡിയോയുടെ പേരില്‍ ഭീക്ഷണിപ്പെടുത്തിയതായും പലവട്ടം പീഡിപ്പിച്ചതായും പരാതിയുണ്ട്. പെണ്‍കുട്ടി ഗര്‍ഭഛിദ്രത്തിന് വിധേയയായി. വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയതോടെയാണ് പെണ്‍കുട്ടി വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കിയത്.