വിമാനം മുടങ്ങുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിന്റെ 75 ശതമാനം തുക തിരികെ

0
87

തങ്ങളുടേതല്ലാത്ത കാരണത്താല്‍ വിമാനം മുടങ്ങുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിന്റെ 75 ശതമാനം തുക തിരികെ ലഭിക്കും. അഭ്യന്തരയാത്രക്കാര്‍ക്കാണ് ഈ തുക ലഭിക്കുന്നത്. സഞ്ചരിക്കുന്ന ദൂരത്തിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും തുക തിരികെ ലഭിക്കുന്ന വിധത്തില്‍ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്റേതാണ് ഈ തീരുമാനം.

വിമാനങ്ങളുടെ കാലതാമസം, യാത്ര റദ്ദാക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ യാത്ര മുടങ്ങിയാലാണ് ടിക്കറ്റ് തുകയുടെ നിശ്ചിത ശതമാനം തിരികെ ലഭിക്കുക. വിമാനയാത്രക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഫെബ്രുവരി പതിനഞ്ച് മുതല്‍ ഇതു പ്രാബല്യത്തില്‍ വരും.

അന്താരാഷ്ട്ര വിഭാഗത്തില്‍ 1500 കിലോമീറ്ററോ അതില്‍ കുറവോ ഉള്ള യാത്രകള്‍ക്ക് 30 ശതമാനവും, 1500 മുതല്‍ 3500 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 50 ശതമാനവും, 3500 കിലോമീറ്ററിനു മുകളിലുള്ള യാത്രകള്‍ക്ക് 75 ശതമാനവും നഷ്ടപരിഹാരം ലഭിക്കും. നികുതി ഉള്‍പ്പെടെയാണിത്.